Saturday, September 5

താനൂരില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി ; രണ്ട് പേര്‍ക്ക് പരിക്ക്

താനൂര്‍ : നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 1:45ഓടെ വട്ടതാണി വലിയപ്പാടത്താണ് അപകടം നടന്നത്. ഗ്യാസ് ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ താനൂര്‍ സ്വദേശി തട്ടുകട ഉടമ ശരീഫ് ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് താനൂര്‍ പോലീസും ഫയര്‍ ഫോയ്‌സ് നാട്ടുകാര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി