Monday, October 19

ലഹരി മരുന്നിന് പണം കണ്ടെത്താന്‍ നവജാത ശിശുവിനേയും മകനെയും വിറ്റ് ദമ്പതികള്‍

ലഹരി മരുന്നിന് പണം കണ്ടെത്താന്‍ നവജാത ശിശുവിനേയും രണ്ട് വയസ്സുള്ള മകനെയും വിറ്റ് ദമ്പതികള്‍. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഷാബിര്‍ ഖാന്‍, ഭാര്യ സാനിയ എന്നിവരെയും ഇടനിലക്കാരി ഉഷ, കുട്ടിയെ വാങ്ങിയ ഷക്കീല്‍ മക്രാണി എന്നിവരെയും പൊലീസ് പിടികൂടി. ഇവര്‍ വിറ്റ മാസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.