Wednesday, September 2

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലം

ബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ബി.ഫാം. (2005 മുതല്‍ 2010 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, അവസാന വര്‍ഷ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷ ജനുവരി നാലിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍.എസ്.എസ്. എംപാനല്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനത്തിനായി ഡിസംബര്‍ 30-ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.