Wednesday, September 2

പോളിംഗ് ബൂത്തിന് സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ മദ്ധ്യവയസ്‌കന്‍ മരിച്ചു

പരപ്പനങ്ങാടി : പോളിംഗ് ബൂത്തിന് സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ മദ്ധ്യവയസ്‌കന്‍ മരിച്ചു. പരപ്പനങ്ങാടി ബി.ഇ.എം എല്‍ പി സ്‌ക്കൂളിന് സമീപത്തായിരുന്നു അപകടം നടന്നത്. ചിറമംഗലം സ്വദേശി ചതുവന്‍ സൈതു ഹാജിയാണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.

സ്‌കൂളിന് മുമ്പില്‍ വച്ച് ലോറിയുമായി ബൈക്ക് തട്ടുകയായിരുന്നു. ഇയാളെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച ഇയാളെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കെട്ടുങ്ങല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.