Tuesday, September 1

സാക്ഷരതാ ദിനാചരണം ; എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവിനെ ആദരിച്ചു

വേങ്ങര: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് സാക്ഷരതാ സമിതി എഴുപത് പിന്നിട്ട ശേഷം ബിരുദം നേടിയ മുന്‍ പഠിതാവ് വി.ഭാസ്‌കരനെയും തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ റഫീക്ക് മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം ഇ കെ സുബൈര്‍ മാസ്റ്റര്‍, അഷ്‌റഫ് മാസ്റ്റര്‍, ആബിദ. പി, ദേവി. വി, ശ്രീദേവി പി. ടി, മസീദ എന്നിവര്‍ സംസാരിച്ചു. ദുരന്തനിവാരണത്തെ കുറിച്ച് എം. നജീബ് ക്ലാസ്സ് എടുത്തു.