Friday, September 11

വേങ്ങരയില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാകുന്നു ; പരാതി നല്‍കി

വേങ്ങര : വേങ്ങരയിലെ പരിസര പ്രദേശങ്ങളില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാകുന്നു. അടുത്തിടെയായി വേങ്ങര, ഊരകം, എ.ആര്‍ നഗര്‍, പറപ്പൂര്‍ പ്രദേശങ്ങളിലെ നിരവധി വാഹനങ്ങളുടെ ബാറ്ററികള്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഊരകത്ത് കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയുടെ ബാറ്ററി മോഷണം പോയി. വേങ്ങര ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട വേങ്ങര പാക്കടപ്പുറായ സ്വദേശി കെ.സി. സൈനുദ്ദീന്റെ ഉടമസ്ഥയിലുള്ള ടിപ്പര്‍ ലോറിയുടെ ബാറ്ററിയാണ് നഷ്ടമായത്. വേങ്ങര പൊലീസില്‍ പരാതി നല്‍കി.