Thursday, September 3

മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; 15 കാരി തൂങ്ങിമരിച്ചു

മലപ്പുറം : മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് 15 കാരി തൂങ്ങിമരിച്ചു. കാളികാവ് കല്ലംകുന്നിലാണ് സംഭവം. കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നന്‍ അബ്ദുള്‍ ഗഫൂറിന്റെ മകള്‍ നഗ്മ ഗഫൂര്‍ ആണ് മരിച്ചത്. ഞായറാഴ്ച ഉമ്മക്ക് 1.30 ഓടെയാണ് കുട്ടിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ വിഷമത്തില്‍ വീട്ടിനുള്ളിലെ മുറിയില്‍ ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

അടക്കാകുണ്ട് ഹൈസ്‌കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിയാണ്. ഖബറടക്കം നിയമ നടപടികൾക്ക് ശേഷം തിങ്കളാഴ്ച നടക്കും.(തിങ്കളാഴ്‌ച അടക്കാകുണ്ട് സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്).