Saturday, September 5

കാച്ചടി പിഎംഎസ്എഎല്‍പിഎസ് സ്‌കൂള്‍ ഹരിതസഭ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു

തിരൂരങ്ങാടി : ശിശുദിനത്തില്‍ കാച്ചടി പിഎംഎസ്എഎല്‍പിഎസ് സ്‌കൂള്‍ ഹരിതസഭ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പരിസരത്ത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പുതിയ ചുവടുവെപ്പായാണ് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തത്. പരിപാടിയില്‍ ഹരിത സേനാംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. പരിപാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

പ്രദേശത്തെ മികച്ച കര്‍ഷകനായ അബൂബക്കറിനെ ആദരിച്ചു. തിരൂരങ്ങാടി കൃഷി ഓഫിസര്‍ ആരുണി കാര്‍ഷിക ഉദ്‌ബോധനം നടത്തി. പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അന്‍വര്‍ കെ, ഹംസ സാഹിബ് ആശംസകള്‍ നേര്‍ന്നു. പരിപാടിക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതവും കണ്‍വീനര്‍ അമ്പിളി ടീച്ചര്‍ നന്ദിയും പറഞ്ഞു.