Sunday, October 25

ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി പിജി ഡിപ്ലോമ ; 12 വരെ അപേക്ഷിക്കാം

കണ്ണൂർ : സർവകലാശാല ഐടി പഠനവകുപ്പിൽ പിജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ പ്രോഗ്രാമുകളിലേക്ക് 12 വരെ അപേക്ഷിക്കാം. ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സിന് പ്ലസ്ടു തലത്തിൽ മാത്‍സ് പഠിച്ച ശേഷം ബിഎസ്‌സി, ബിബിഎ, ബികോം, ബിഎ ഇക്കണോമിക്സ്, ബിസിഎ, ബിടെക്, ബിവോക് ഇൻ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ആണ് യോഗ്യത. സൈബർ സെക്യൂരിറ്റി കോഴ്‌സിലേക്ക് പ്ലസ് ടു തലത്തിൽ മാത്‍സ് പഠിച്ചുള്ള ബിഎസ്‌സി, ബിസിഎ, ബിടെക്, ബിവോക് ഇൻ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി. ഫോൺ: 04972784535, 92430370021. വെബ്സൈറ്റ്: https://admission.kannuruniversity.ac.in