Wednesday, September 2

ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി ; ടൈം ടേബിള്‍ പുറത്തിറക്കി

സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌കൂളുകളിലെ അധിക സമയ ക്രമീകരണത്തിനായി വിദ്യാഭ്യാസ വകുപ്പ് ടൈം ടേബിള്‍ പുനക്രമീകരിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠിപ്പിക്കും. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍.

ആദ്യ പീരീഡ് രാവിലെ 9.45 മുതല്‍ 10.30 വരെയാക്കി. ഉച്ച ഭക്ഷണത്തിനായി 12.45 മുതല്‍ 1.45 വരെ 60 മിനിറ്റ് നല്‍കി. അവസാനപീരീഡ് 3.45 മുതല്‍ 4.15 വരെയാകും. വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിലാകും അരമണിക്കൂര്‍ വര്‍ധവ് ഉണ്ടാവുക.

രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍ അധിക അധ്യായനം നടത്തും. എട്ട് പിരീഡ് നിലനിര്‍ത്തിയാണ് സമയക്രമീകരണം നടത്തിയിരിക്കുന്നത്. അഞ്ചു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് ആഴ്ചയില്‍ ആറു പ്രവൃത്തിദിനം തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും എട്ട് മുതല്‍ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് ആഴ്ചയില്‍ റു പ്രവൃത്തി ദിനം തുടര്‍ച്ചയായി വരാത്ത ആറു ശനിയാഴ്ചകളും പ്രവൃത്തി ദിനമാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ക്ക് അധിക പ്രവൃത്തി ദിനങ്ങളില്ല. യുപി വിഭാഗത്തില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനം തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്‌കൂളില്‍ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും