Wednesday, September 2

സമസ്ത സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു

മൂന്നിയൂര്‍ : സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചുഴലി യൂണിറ്റ് എസ്‌കെഎസ്എസ്എഫ്, എസ് വൈ എസ്, എസ്‌കെഎസ്ബിവി സ്ഥാപക ദിന സംഗമം സംഘടിപ്പിച്ചു. പരിപാടി മഹല്ല് ഖത്വീബ് ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് അധ്യക്ഷനായി.

മഹല്ല് ട്രഷറര്‍ കുന്നുമ്മല്‍ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ഹംസ ബാഖവി, ജവാദ് ചുഴലി പ്രഭാഷണം നിര്‍വഹിച്ചു. ക്വിസ് മത്സരം, പ്രബന്ധരചന, പതാക നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമസ്ത ഡോക്യുമെന്ററി പ്രദര്‍ശനവും അരങ്ങേറി. മുഹമ്മദ് മുസ്ലിയാര്‍,ഗഫൂര്‍ ഫൈസി, മുസ്തഫ ഫൈസി, മുസമ്മില്‍ ദാരിമി, കബീര്‍ ഹുദവി, റിഷാദ് അഹമ്മദ്, ടി. സൈദു, കെ. അബ്ദു,കെ. കെ മജീദ്, ഇഖ്ബാല്‍, ജവാദ് ചുഴലി, കുന്നുമ്മല്‍ ആശിഖ്, അമീര്‍ സുഹൈല്‍,റിസ് വാന്‍, അലവിക്കുട്ടി, നാസര്‍, റാഫി, എന്നിവര്‍ നേതൃത്വം നല്‍കി.

മൂന്നിയൂര്‍ റെയിഞ്ച് സുന്നി ബാലവേദി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സല്‍മാനുല്‍ ഫാരിസിനെ ചടങ്ങില്‍ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി