Monday, October 26

യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം ‘നീലക്കടലിലെ നാൽപത് പടവുകൾ’ പുറത്തിറങ്ങി

തിരൂർ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാസമാഹാരം ‘നീലക്കടലിലെ നാൽപത് പടവുകൾ’പുറത്തിറങ്ങി. തുഞ്ചൻ പാമ്പിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് കോപി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഇ.കെ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മഹ്മൂദ് മാട്ടൂൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. എഴുത്ത് വഴികൾ ഗ്രന്ഥകാരി ഷാബി നൗഷാദ് അവതരിപ്പിച്ചു.അമ്മാർ കിഴുപറമ്പ്, ഡോ. ഷമീന,സുഹ്‌റ കൂട്ടായി,വി. എസ്‌. ബഷീർ മാസ്റ്റർ, ഡോ. വി.പി ഹാറൂൺ റഷീദ്, കൂളത്ത് അസീസ്, അഡ്വ. സി.കെ സിദ്ധീഖ്,സി. ആബിദ്, എ.കെ നൗഷാദ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: യുവ എഴുത്തുകാരി ഷാബി നൗഷാദിൻ്റെ കവിതാ സമാഹാരം ഷംസുദ്ദീൻ മുബാറക്ക് ഖമറുന്നിസ അൻവറിന് നൽകി പ്രകാശനം ചെയ്യുന്നു.