Thursday, October 15

ആസ്സാമിലെ വെള്ളപൊക്കത്തിൽ തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു

തിരൂരങ്ങാടി: ആസ്സാമിലെ വെള്ളപൊക്കത്തിൽ അപകടത്തിൽ പെട്ട് തിരൂരങ്ങാടി സ്വദേശി മരണപെട്ടു.

തിരുരങ്ങാടി താഴെച്ചിന
സ്വദേശിയും മണ്ണാർക്കാട് എം ഇ എസ് കോളേജിന് സമീപം താമസിക്കുന്ന
വി.പി അബ്ദുൽ അസീസ് (54) ആണ് ആസ്സാമിലെ കോമള ബെഗനിൽ മരിച്ചത്. നഴ്സറി ഗാർഡൻ ജോലിക്കാരൻ ആയിരുന്നു. ഒരു മാസം മുമ്പാണ് ജോലിക്ക് പോയത്.
ഇദ്ധേഹം ജോലിയെടുക്കുന്ന സ്ഥാപനത്തിന് സമീപം പുഴ കരകവിഞ്ഞതിനെ തുടർന്ന് ഉച്ചയോടെ ജോലി നിർത്തി തിരിച്ചു പോകുമ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു.
തിരച്ചിലിനൊടുവിൽ മൃതദേഹം കിട്ടുകയായിരുന്നു. കബറടക്കം മലപ്പുറം മുണ്ടുപറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.

ഭാര്യ മാർ, സലീന മണ്ണാർക്കാട്
പരേതയായ ബുഷ്റ മുണ്ടുപറമ്പ്. 5 മക്കളുണ്ട്.