
തിരുവനന്തപുരം : സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന അസോസിയേഷൻ സ്തുത്യർഹമായ സേവനത്തിന് നൽകുന്ന ലോംഗ് സർവ്വീസ് ഡക്കറേഷൻ അവാർഡിന് തിരൂരങ്ങാടി ഒ യു പി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ കെ.അബ്ദുറഹ്മാൻ, എ പി സുലൈഖ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടി യത്തീംഖാനക്ക് കീഴിലുള്ള ഓർഫനേജ് യു പി സ്കൂളിലെ സ്‌കൗട്ട് & ഗൈഡ് അധ്യാപകരാണ് ഇരുവരും.
2023 മുതൽ സ്‌കൗട്ട് അധ്യാപകനായി സേവനം ചെയ്യുന്ന കെ അബ്ദുറഹിമാൻ നിലവിൽ ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറിയാണ്.
സ്‌കൂളിലും ജില്ലയിലും നിരവധി ക്യാമ്പുകൾക്കും പരിശീലനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും നേതൃത്വം നൽകിയിട്ടുണ്ട്.
ഉപജില്ല സെക്രട്ടറി, ജില്ലാ ഓർഗനൈസിങ് കമ്മീഷണർ എന്നീ പദവികൾ വഹിച്ച അദ്ദേഹം 2023 ൽ മികച്ച അധ്യാപകനുള്ള അവുക്കാദർകുട്ടി നഹ പുരസ്‌കാരവും നേടിയിട്ടുണ്ട്.
2012 മുതൽ സ്കൂളിലെ ഗൈഡ് ക്യാപ്റ്റനായി സേവനം ചെയ്യുന്ന എ പി സുലൈഖ നിരവധി ക്യാമ്പുകൾക്കും ടെസ്റ്റുകൾക്കും പരിശീലനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
സ്നേഹ ഭവനം കൈത്താങ്ങ് തുടങ്ങിയ ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു അവർ ഉപജില്ലാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഈ മാസം 29 ന് തിരുവന്തപുരത്ത് വെച്ച് വിദ്യാഭ്യാസ മന്ത്രി അവാർഡ് വിതരണം ചെയ്യും.
