Monday, September 14

പൂര്‍വ്വിക പാത പിന്തുടര്‍ന്ന്സമസ്തയെ ശക്തിപ്പെടുത്തുക: മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: പൂര്‍വ്വീകരായ മഹത്തുക്കളുടെ പാത പിന്തുടര്‍ന്ന് സമസ്തയെ ശക്തിപ്പെടുത്തമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ നടന്ന സമസ്ത പ്രാര്‍ത്ഥന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്‍മറഞ്ഞുപോയ നിഷ്കളങ്കരും സാത്വികരുമായ പണ്ഡിതരും നേതാക്കളും അനേകം പ്രവര്‍ത്തകരും കഠിനാദ്ധ്വാനം ചെയ്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ഇന്ന് കാണുന്ന ഔന്നിത്ത്യത്തില്‍ എത്തിച്ചത്. അവരുടെ പരലോക ഗുണത്തിന് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും സമസ്ത പ്രാര്‍ത്ഥനദിനം വിജയിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ, എം.സി മായിന്‍ ഹാജി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി.മാമുക്കോയ ഹാജി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
റബീഉല്‍ ആഖിര്‍ ആദ്യത്തെ ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും പ്രാര്‍ത്ഥനദിനമായി ആചരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള പതിനൊന്നാരിയരത്തില്‍പരം മദ്റസകളിലും അല്‍ബിര്‍റ്, അസ്മി, ഫാളില, ഫളീല, എസ്.എന്‍.ഇ.സി, ഇ-ലേണിംഗ് സ്ഥാപനങ്ങളിലും സമസ്തയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും പ്രാര്‍ത്ഥനദിനം വിലുപമായി ആചരിക്കുന്നുണ്ട്.