ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ പിടിയില്‍

പാലക്കാട് : വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബാംഗളൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ അറസ്റ്റില്‍. 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് ആണ് അറസ്റ്റിലായത്.

പ്രതി മയക്കുമരുന്ന് നാട്ടില്‍ കൊണ്ടുവന്നു ചില്ലറ വില്പന നടത്തുന്നതിനാണ് കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു. എസ്. ജെ, പ്രിവന്റ്‌റീവ് ഓഫീസര്‍ (ഗ്രേഡ്) അനില്‍കുമാര്‍ ടി. എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതേഷ് പി എന്നിവരും ഒപ്പമുണ്ടായിരുന്നു.

error: Content is protected !!