മിന്നല്‍ റെയ്ഡില്‍ സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി

തിരുവനന്തപുരം: സ്വകാര്യ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയിലാണ് റേഷനരി പിടികൂടിയത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു.

ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 75 ലേറെ ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡില്‍ 50 കിലോ വീതമുള്ള 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു.

വിജിലന്‍സ് ഓഫിസര്‍ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഓഫിസര്‍മാരായ ബൈജു, ലീലാ ഭദ്രന്‍, ബിജു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ബിന്ദു, ഗിരീഷ് ചന്ദ്രന്‍, രാജേഷ്, രശ്മി, ഷിബ, ജയചന്ദ്രന്‍ അടങ്ങുന്ന സംഘമാണ് അരി ശേഖരം പിടികൂടിയത്.

error: Content is protected !!