വേങ്ങരയിലെ സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് ആറ് കോടി

വേങ്ങര നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആറുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. വേങ്ങര ഗ്രാമപഞ്ചായത്തിലെ പാലശ്ശേരിമാട് ജി.യു.പി സ്കൂൾ വലിയോറ, എ.ആർ. നഗർ ഗ്രാമപഞ്ചായത്തിലെ കക്കാടംപുറം ജി.യു.പി. സ്കൂൾ, ഊരകം ഗ്രാമപഞ്ചായത്തിലെ കാരാത്തോട് ജി.എം.എൽ.പി സ്കൂൾ എന്നിവക്കായി ആറു കോടി മൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പാലശ്ശേരിമാട് ജി.യു.പി.സ്കൂൾ വലിയോറക്ക് മൂന്ന് കോടി രൂപ, കക്കാടംപുറം ജി.യു.പി.സ്കൂൾ എ.ആർ നഗറിന് ഒരുകോടി 80 ലക്ഷം രൂപ, കാരാത്തോട് ജി.എം.എൽ.പി സ്കൂളിന് ഒരു കോടി 23 ലക്ഷം രൂപയുമാണ് അനുവദിച്ചു ഉത്തരവായത്. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങൾ വരുന്നതോട് കൂടി പ്രസ്തുത വിദ്യാലയങ്ങളുടെ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താനും അതുവഴി വേങ്ങരയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് മുതൽകൂട്ടാക്കാനും സാധിക്കും.

error: Content is protected !!