Saturday, July 18

Tag: വേങ്ങര മണ്ഡലം

വേങ്ങരയിൽ ഫ്ലൈ ഓവർ പരിഗണനയിൽ: മന്ത്രി കെഎം ഷാജി
Malappuram

വേങ്ങരയിൽ ഫ്ലൈ ഓവർ പരിഗണനയിൽ: മന്ത്രി കെഎം ഷാജി

വേങ്ങര: പരപ്പനങ്ങാടി - നാടു കാണി സംസ്ഥാന പാതയിൽ ഊരകം കുറ്റാളൂർ മുതൽ വേങ്ങര കച്ചേരിപ്പടി വരെ തുടരുന്ന രൂക്ഷമായഗതഗതാ ക്കുരുക്കിന് പരിഹാരമായി ആകാശപ്പാത പരിഗണനയിലുണ്ടെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ത്തൂണിൽ 11 മീറ്റർ പൊക്കത്തിൽ 3 വരിയാണ് റോഡിൻ്റെ ഘടന നിർദ്ദേശിച്ചിട്ടുള്ളത്. താഴെ 6 മീറ്റർ സർവീസ് റോഡും പാർക്കിംഗ് സൗകര്യമുണ്ടാവും. 2.5 കിലോമീറ്റർ ദൂരമുണ്ടാവും ബന്ധപ്പെട്ട വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. വേങ്ങര ടൗണിലെയും പരിസരപ്രദേശ ഗതാഗതക്കുരക്ക് പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ പഠിച്ചു റിപ്പോർട്ട്നൽ കാൻസ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതായും മന്ത്രി പറഞ്ഞു. കൂരിയാടിനും വേങ്ങരഅങ്ങാടിക്കുമിടയിൽ റോഡിലുണ്ടായ കുഴികൾ അടക്കുന്നതിനും ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് 5 പോലിസുകാരെ നിയമിക്കാനുംനിർദ്ദേ...
Accident

വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനിടെ വേങ്ങര സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു

വേങ്ങര: വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലിസ്ഥലത്തേക്ക് തിരിച്ചു പോവുന്നതിനിടെ കുറ്റൂർ മാടം ചിന സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു. മാടംചിന പൂവഞ്ചേരി അബൂബക്കർ 62 ആണ് മരിച്ചത്. ചെന്നൈ തിരുവള്ളൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. കൂടെയുണ്ടായിരുന്ന 2 ചെങ്ങാനി സ്വദേശികൾക്ക് പരിക്കേറ്റു. ചെന്നൈ തിരുവള്ളൂരിലായിരുന്ന മൂവരും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലെത്തി തിരിച്ചു പോവുന്നതിനിടെ, ട്രെയിനിറങ്ങി ട താമസ സ്ഥലത്തേക്ക് നടന്നുപോവുന്നതിനിടയിൽ പുലർച്ചെ 5 മണിയോടെ കാറിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് 8 മണിക്ക് കുറ്റുമാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ നഫീസ .മക്കൾ : സലീന, സുഹ്‌റാബി, അഫ്സത്ത്, മാജിദ ,സിയാന ജാസ്‌മിൻ. മരുമക്കൾ: നൗഫൽ, മൊയ്തീൻ കുട്ടി, റിയാസ്, സഫീർ ,ഹംസക്കുട്ടി....
Other

വേങ്ങരയിലെ സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് ആറ് കോടി

വേങ്ങര നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആറുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. വേങ്ങര ഗ്രാമപഞ്ചായത്തിലെ പാലശ്ശേരിമാട് ജി.യു.പി സ്കൂൾ വലിയോറ, എ.ആർ. നഗർ ഗ്രാമപഞ്ചായത്തിലെ കക്കാടംപുറം ജി.യു.പി. സ്കൂൾ, ഊരകം ഗ്രാമപഞ്ചായത്തിലെ കാരാത്തോട് ജി.എം.എൽ.പി സ്കൂൾ എന്നിവക്കായി ആറു കോടി മൂന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പാലശ്ശേരിമാട് ജി.യു.പി.സ്കൂൾ വലിയോറക്ക് മൂന്ന് കോടി രൂപ, കക്കാടംപുറം ജി.യു.പി.സ്കൂൾ എ.ആർ നഗറിന് ഒരുകോടി 80 ലക്ഷം രൂപ, കാരാത്തോട് ജി.എം.എൽ.പി സ്കൂളിന് ഒരു കോടി 23 ലക്ഷം രൂപയുമാണ് അനുവദിച്ചു ഉത്തരവായത്. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങൾ വരുന്നതോട് കൂടി പ്രസ്തുത വിദ്യാലയങ്ങളുടെ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താനും അതുവഴി വേങ്ങരയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് മുതൽകൂട്ടാക്കാനും സാധിക്...
error: Content is protected !!