ശബരിമല യാത്രക്കിടെ പിതാവ് പുറത്തിറങ്ങിയ സമയം എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 60 കാരന്‍ പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം ; കൊളത്തൂരില്‍ ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കൊളത്തൂര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്ത സമയത്ത് പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് വന്ന് നോക്കി മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!