സൂര്യാതാപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാതാപമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സൂര്യതാപമേറ്റ് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കല്പണിക്കാരനാണ് ഹനീഫ. ഇന്നലെ ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പു. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മയ്യിത്ത് കുടുംബത്തിന് വിട്ടുനല്‍കും.

error: Content is protected !!