ജില്ലയില്‍ മസ്റ്ററിങ് നടത്തിയത് 80.62 ശതമാനം പേര്‍ ; അവശേഷിക്കുന്നത് 3,98,890 പേര്‍

മലപ്പുറം : ജില്ലയില്‍ ഇതുവരെ 80.62 ശതമാനം പേര്‍ മസ്റ്ററിംഗ് നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ആകെയുള്ള പി.എച്ച്.എച്ച്, ഓ.വൈ.വൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട 20,58,344 അംഗങ്ങളില്‍ 16,59,454 പേര്‍ ഇതിനകം മസ്റ്ററിംഗ് നടത്തി. അവശേഷിക്കുന്ന 3,98,890 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അനുവദിച്ച സമയപരിധിക്കുള്ളില്‍ എത്രയും വേഗം മസ്റ്ററിംഗ് നടപടികളുമായി സഹകരിച്ച് റേഷന്‍ കാര്‍ഡുകളിലെ പേരും, വിഹിതവും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നടത്തുന്ന ക്യാമ്പുകളില്‍ നേരിട്ടെത്തി (5വയസ്സില്‍ താഴെയുള്ള കുട്ടികളും കിടപ്പു രോഗികളും ഒഴികെ) ക്യാമ്പുകളില്‍ നിന്നും സൗജന്യമായി മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. വിവിധ താലൂക്കില്‍ ഉള്ള ക്യാമ്പുകള്‍ ഞായറാഴ്ച മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. മസ്റ്ററിംഗില്‍ വിരല്‍ പതിയാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ക്യാമ്പുകളില്‍ ഉണ്ടായിരിക്കും.

error: Content is protected !!