Thursday, August 20

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ താൽക്കാലിക ആശ്വാസം, ഒരു ഡോക്ടർ ചുമതലയേറ്റു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ചുമതലയേറ്റു. കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നിന്ന് ജോലി ക്രമീകരണത്തിൽ നിയമിച്ച ഡോ. ശിൽപയാണ് ഇന്ന് ചുമതലയേറ്റത്. ഗൈനക്കോളജി വിഭാഗത്തിലെ മൂന്ന് ഡോക്ടർമാരും ഇല്ലാതായതോടെ ഗൈനക്കോളജി വിഭാഗം അടച്ചു പൂട്ടിയ അവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം തിരൂരങ്ങാടി ടുഡെ ചാനൽ ആണ് വാർത്ത നൽകി പുറത്തെത്തിച്ചത്. https://youtu.be/iqN_Ig87uE8?si=Y54W1y8PfTQYIyJ-

ഇതോടെ വിവിധ സംഘടനകളുടെ പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടായി. പി എം എ സമീർ എംഎൽഎ യും ഇടപെട്ടു. ഇതേ തുടർന്നാണ് താൽക്കാലികമായി ഡോക്ടറെ നിയമിച്ചത്. താലൂക്ക് ആശുപത്രിയിൽ 2 കൺസൽട്ടൻ്റുമാർ ഉൾപ്പെടെ 3 ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതിൽ ഒരു കൺസൾട്ടൻ്റ് ദീർഘകാല അവധി എടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയി. ജൂനിയർ കൺസൾട്ടൻ്റെ മകളുടെ കല്യാണ ആവശ്യത്തിനായി അവധി എടുത്തു. മൂന്നാമത്തെ ഡോക്ടർ സ്ഥലം മാറ്റം വാങ്ങി മഞ്ചേരിയിലേക്കും പോയി. ആകെയുള്ള ഡോക്ടർ കൂടി പോയതോടെ ഗൈനക്കോളജി വിഭാഗം അടച്ചു പൂട്ടേണ്ടി വന്നു. ആശുപത്രിയിൽ എത്തിയ ഗർഭിണികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും മറ്റും റഫർ ചെയ്തു. ഗർഭിണികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് ദുരിതമായി. പ്രസവം അടുത്തവരും ഓപ്പറേഷൻ തീയതി നൽകിയവരും ആശങ്കയിലായി. ഗർഭിണികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. ഇവരുടെ പ്രതികരണങ്ങൾ സഹിതം തിരൂരങ്ങാടി ടുഡെ ചാനലിൽ വാർത്ത നൽകിയതോടെ സിപിഎം ലോക്കല് സെക്യൂരട്ടറി എംപി ഇസ്മായിൽ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് യു എ റസാഖ് എന്നിവർ ഇടപെട്ടു. ഡിഎംഒ യുമയും മന്ത്രിയുമായും ഇടപെട്ടു. ഇന്നലെ ഡിവൈഎഫ്ഐ പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ ലെ സെക്രട്ടറി യെ ഉപരോധിച്ചു.

നിയോജക മണ്ഡലം എംഎൽഎ പി.എം.എ. സമീർ ആരോഗ്യവകുപ്പ് മന്ത്രിയുമായും ജില്ലാ മെഡിക്കൽ ഓഫീസറുമായും ഇടപെട്ടു. ഇതിനെ തുടർന്നാണ് അടിയന്തരമായി ഡോക്ടറെ നിയമിക്കുന്നതിന് തീരുമാനമായത്.

കോട്ടക്കൽ കുടുംബരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ഡോ. ശിൽപയെ തിരൂരങ്ങാടിയിലേക്ക് ഒരു മാസത്തേക്ക് താൽക്കാലികമായി നിയമിച്ച്, പകരം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഉള്ള അഡ് ഹോക്കിലെ ഡോ. കെ ടി അജ്മലിനെ കോട്ടക്കലിൽ നിയമിച്ച് ജോലി ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു. മകളുടെ കല്യാണ ആവശ്യാർഥം അവധിയിൽ പോയ ജൂനിയർ ഡോക്ടറുടെ പകരമായാണ് ഡോ ശിൽപയെ നിയമിച്ചത്. അതെ സമയം രണ്ട് സീനിയർ കൺസൾട്ടൻ്റുമാരുടെ ഒഴിവിലേക്ക് നിയമനം നടന്നിട്ടില്ല. അതിനാൽ ഒറ്റ ഡോക്ടർ മാത്രമാണ് ഉണ്ടാകുക. ദിവസേന അൻപതിലേറെ പേർ ഗൈനക്കോളജി ഒപി യിൽ വരുന്നുണ്ട്. മുപ്പതോളം പ്രസവം നടക്കാറുമുണ്ട്. മികച്ച സൗകര്യങ്ങൾ ഉള്ള ആശുപത്രി ആയതിനാൽ താലൂക്കിൽ നിന്നും പുറത്തു നിന്നും രോഗികൾ വരുന്നുണ്ട്. മറ്റു ഡോക്ടർമാരുടെ ഒഴിവുകൾ കൂടി നികത്തിയാലേ പരിഹാരമാകൂ.

error: Content is protected !!