
ആരോഗ്യവകുപ്പ് വഴി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ കാന്‍സര്‍ ചികിത്സയിലുള്ള ബി.പി.എല്‍ വിഭാഗത്തിലുള്ള രോഗികള്‍ക്കാണ് ഈ ആനുകൂല്യം. പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. സെപ്റ്റംബര്‍ 22 വൈകീട്ട് മൂന്ന് മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ https://drive.google.com/drive/folders/1WMHhqKK1YVPl1ZD7BDqU_DNRpyea3LCs?https://drive.google.com/drive/folders/1WMHhqKK1YVPl1ZD7BDqU_DNRpyea3LCs
usp=drive_link ല്‍ ലഭിക്കും.
