
തിരൂർ : പ്രവാസികളടെ വിജയിച്ച കഥകൾ ധാരാളം കൊണ്ടാടപ്പെട്ടിട്ടുണ്ടെങ്കിലും പരാജയപ്പെട്ടവരുടെ കഥകൾക്ക് മലയാള സാഹിത്യത്തിൽ വലുതായൊന്നും ഇടം ലഭിച്ചിട്ടില്ല. നോവലുകളും സിനിമകളുമായി ‘പത്തേമാരി’യും ‘ആടുജീവിത’വും ‘ഗദ്ദാമ’യുമൊക്കെ പുറത്തു വന്നിട്ടുണ്ടെങ്കിലും ആ നിരയിലേക്കോ അതിനൽപം മുകളിലേക്കോ എടുത്തുയർത്താവുന്ന കൃതിയാണ് അമ്മാർ കി ഴുപറമ്പിന്റെ ‘ഇഖാമ’ നോവലെന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. . അമ്മാറിന്റെ ഭാഷ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയോളം ലളിതമാണെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദവേദി തിരൂരിന്റെ നോവൽ പുരസ്കാരം അമ്മാർ കിഴുപറമ്പിന്റെ ഇഖാമ എന്ന നോവലിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ ജീവിതം അടിസ്ഥാനമാക്കി യാഥാർത്ഥ്യബോധത്തോടെ നോവൽ ഇഖാമ രചിച്ച അമ്മാറിനെ മലയാള സാഹിത്യലോകം ഇനിയും തിരിച്ചറിയേണ്ടതുണ്ട് ഈ നോവൽ നെടുവീർപ്പുകളോടെ അല്ലാതെ എനിക്ക് വായിച്ചു തീർക്കാൻ ആയിട്ടില്ല.
പ്രവാസത്തിന്റെ കണ്ണീരിൽ കുതിർന്ന യഥാർത്ഥ ചിത്രങ്ങളാണ് ഇഖാമ കോറിയിട്ടിരിക്കുന്നത്.
സൗഹൃദവേദി തിരൂർ പ്രസിഡൻ്റ് കെ.പി.ഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. പ്രവാസി സാഹിത്യകാരൻ സത്യജിത്ത് വാരിയത്ത്, സെക്രട്ടറി കെ.കെ റസാഖ് ഹാജി, മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, ഗൾഫ് ചന്ദ്രിക മുൻ ചീഫ് എഡിറ്റർ പി അഹമ്മദ് ശരീഫ്, മലയാളം ന്യൂസ് മുൻ ദമാം ബ്യൂറോ ചീഫ് പി.എ.എം ഹാരിസ്, മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോ. മഞ്ജുഷ ആർ വർമ്മ, ഗായകൻ ഫിറോസ് ബാബു, അഡ്വ: വിക്രം കുമാർ, കൈനിക്കര അബ്ദുൽ ഖാദർ, പ്രതീപ് പയ്യോളി, ഗഫൂർ കുറുമാടൻ, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ലത്തീഫ് കുറ്റിപ്പുറം, ദേവൻ കെ പുരം, സാഗർ അബ്ദുള്ള, ടികെ ആറ്റക്കോയ, കെ.പി ഫസൽ, മുനീർ കുറുമ്പടി, എന്നിവർ സംസാരിച്ചു.
തിരൂർ സ്കൂൾ ഓഫ് ഫൈനാട്സിലെ വിദ്യാർത്ഥികളായ ഡോ:ഗോപിക, അനുശ്രീ, തസ്നിയ, ഗോപിക കൃഷ്ണ എന്നീ കുട്ടികൾ തൽസമയം വരച്ച ഇഖാമ നോവലിലെ കാലിഗ്രാഫിക് ചിത്രങ്ങൾ അവർ തന്നെ നോവലിസ്റ്റ് അമ്മാർ കിഴുപറമ്പിന് കൈമാറി.
