Tuesday, October 20

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു. കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. അനുരാഗി ആണ് പുതിയ സൂപ്രണ്ട്. ഇവർ സ്ഥാനക്കയറ്റം ലഭിച്ചാണ് തിരൂരങ്ങാടി യിൽ സൂപ്രണ്ടേ ആയി എത്തിയത്. മാസങ്ങളായി തിരൂരങ്ങാടിയിൽ സൂപ്രണ്ട് ഇല്ലായിരുന്നു. ഇവിടത്തെ സൂപ്രണ്ട് ആയിരുന്ന ഡോ.വി.വിനോദ് മലപ്പുറം ജില്ലാ ഡിഎംഒ ആയി പോയതോടെ സൂപ്രണ്ട് പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സീനിയർ ഡോക്ടർ ആയ ഡോ. അജിത് ഖാൻ ആണ് സൂപ്രണ്ടിൻ്റെ ചുമതല വഹിച്ചിരുന്നത്. നിരവധി വികസന പ്രവർത്തനങ്ങൾ ആവശ്യമായ ആശുപത്രിയിൽ പുതിയ സൂപ്രണ്ട് എത്തിയത് ആശ്വാസമായിരിക്കുകയാണ്. സൂപ്രണ്ട് ഇല്ലാത്തതിനാൽ ചുമതല ഒരു ഡോക്ടർക്ക് കൊടുക്കുന്നതിനാൽ ഒരു ഡോക്ടറുടെ സേവനം ഉള്ളതായിരുന്നു. ഇപ്പൊൾ അതിന് പരിഹാരം ആയി. പുതിയ സൂപ്രണ്ടിനെ ജീവനക്കാർ സ്വീകരിച്ചു.