Wednesday, October 21

ഡയാലിസിസ് സെൻ്ററിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കൊണ്ടോട്ടി: വീട്ടുകാർ ഡയാലിസിസ് സെൻ്ററിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു. കൊണ്ടോട്ടി തൈത്തോട്ടത്തിൽ കോഴിക്കോടൻ മൊയ്തീൻകുട്ടിയുടെ വീട്ടിൽ
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുൻവശത്തെ വാതിലിൻ്റെ പൂട്ട് തകർത്തിട്ടുണ്ട്. വൈകിട്ട് വീട്ടുകാർ ഡയാലിസിസ് സെൻ്ററിലേക്ക് പോയതായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ ആണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്.
സമീപ പ്രദേശമായ മാതംകുത്ത് ഭാഗത്ത് മറ്റൊരു
വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടതായി അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി.