
വേങ്ങര ജനുവരി 28, മുതൽ31 വരെ കൂരിയാട് വാദീ ഹറമൈനിൽ വച്ച് നടക്കുന്ന സമസ്ത സെന്റിനറി സമ്മേളനത്തിൻ്റെ ഭാഗമായി എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ദർസ് , അറബിക് കോളേജ്, മത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ജില്ലാ സംഗമം നടത്തി. കണ്ണമംഗലം ജസീറ കൺവെൻഷൻ സെന്ററിൽ
സമസ്ത ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു . ഊരകം അബ്ദുറഹ്മാൻ സഖാഫി പതാക ഉയർത്തി . അബ്ദുൽ നാസർ അഹ്സനി ഒളവട്ടൂർ, അലി ബാഖവി ആറ്റുപുറം, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ടി, സെക്രട്ടറി സാബിർ സഖാഫി, പ്രവർത്തക സമിതി അംഗം യൂസുഫലി സഖാഫി മൂത്തേടം, ജില്ലാ പ്രസിഡൻ്റ് ജാഅ്ഫർ ഷാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്ളൽ എന്നിവർ വ്യത്യസ്ത സെക്ഷനുകൾക്ക് നേതൃത്വം നൽകി. ശാഫി മുസ്ലിയാര് കുഴിച്ചെന, കെ.പി യൂസുഫ് സഖാഫി കുറ്റാളൂർ, ജില്ലാ ഭാരവാഹികളായ് റഫീഖ് അഹ്സനി, മൻസൂർ പി, ജാസിർ പി, ദാവൂദ് സഖാഫി, സ്വഫ് വാൻ അദനി, സയ്യിദ് അലവി ബുഖാരി ചേറൂർ, കോമു ഹാജി എടക്കാപ്പറമ്പ്, ബാപൂ ചേറൂർ, കെ.പി യൂസുഫ് സഖാഫി കുറ്റാളൂർ, അബ്ദുല്ല സഖാഫി കണ്ണമംഗലം, അബ്ദുർ റശീദ് എടക്കാപ്പറമ്പ്, സൽമാൻ പാലാണി, അബ്ദുൽ ഹഫ്, എന്നിവർ സംബന്ധിച്ചു
പടം: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ മുതഅല്ലിം റാലി
