താനുർ : ഫീഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തുമെന്നും
കളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ 5 ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുമെന്നും
ഫിഷറിസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
താനുർ ഫിഷറീസ് റീജനൽ ടെക്നിക്കൽ വെക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഏറ്റവും സൗകര്യമുള്ള ഫീഷറീസ് സ്കുളാക്കി ഈ സ്ഥാപനത്തെ ഉയർത്തും. ഹൈടെക് ക്ലാസ് മുറികളും വ്യത്തിയുള്ള പരിസരവും ഉണ്ടാവും. ഒന്നര കോടി രൂപ ചെലവിൽ തുടങ്ങുന്ന വാന നീരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ആദ്യ പദ്ധതിയായി ഈ സ്കൂളിൽ നിലവിൽ വരും. വാനനിരീക്ഷണ കേന്ദ്രം തന്റെ ഒരു സ്വപനമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഐ.എസ്.ആർ.ഒ യുടെ മേൽനോട്ടത്തിലാണ് പദ്ധതി.
നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ
ആബിദ് വടക്കയിൽ ,
പ്രിൻസിപ്പൽ പി.മായ,
പി.ടി. എ പ്രസിഡണ്ട് ലത്തീഫ് കോട്ടിൽ,
പ്രധാനാധ്യപകൻ എൻ.എം സുനിൽകുമാർ
എന്നിവർ സംസാരിച്ചു.