തിരൂർ : മസ്ജിദിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. പടിഞ്ഞാറേക്കരയിലെ പള്ളിയിലെ ഇമാമിനെ മുൻ വൈരാഗ്യത്താൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂട്ടായി സ്വദേശികളായ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. കൂട്ടായി വാടിക്കൽ സ്വദേശികളായ ചക്കപ്പന്റെ പുരക്കൽ മുബാറക്ക്(26), അസനാര് പുരക്കൽ ഇസ്മായിൽ(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1
കഴിഞ്ഞദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വച്ച് പ്രതികൾ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയ്ക്കു പിറകിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപം വെച്ചാണ് പോലീസ് പിടികൂടിയത്.
മുബാറക്കിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർ ഇമാമുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹം മുടങ്ങി. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു.
തിരൂർ സി.ഐ ജിജോ എം.ജെ, എസ്.ഐ ജിഷിൽ.വി സീനിയർ സി.പി.ഒ ഷിജിത്ത് സി.പി.ഓ മാരായ അക്ബർ, അരുൺ, വിജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.