ഇന്ത്യൻ ബധിര ക്രിക്കറ്റ് ടീമംഗം സുഹൈലിന് സ്വീകരണം നൽകി

പരപ്പനങ്ങാടി: അജ്മാനിൽ നടന്ന ബധിര ചാമ്പ്യൻസ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ടീമിലെ മലയാളി താരം പി.ആർ. മുഹമ്മദ് സുഹൈലിന് പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്കൂളിൽ സ്വീകരണം നൽകി.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr

വിദ്യാഭ്യാസ കരിക്കുലത്തിൽ കായിക സാക്ഷരത ഉൾപ്പെടുത്തുകയും തലമുറകൾക്ക് പ്രയോജനപ്രദമാവുന്ന രീതിയിൽ അതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനേജർ ഇ ഒ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫിറോസ് പി , പ്രിൻസിപ്പാൾ ബീന എം ബി, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി ചെമ്മാട്, നസിയ ഹാരിഷ്, ജയകൃഷ്ണൻ, ശ്യാം ലാൽ, നിഹാല ജെബിൻ, ഷിഫ്‌ല വാഴയിൽ, ഹഫ്സത്ത് പി ആർ , ഫവാസ്, സജ സയാൻ പ്രസംഗിച്ചു.

error: Content is protected !!