തിരൂരങ്ങാടി : ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ – ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ.