കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി

തിരൂരങ്ങാടി :- കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി. ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കറിലാണ് അതിഥികളായി വീ കാന്‍ ഗ്രൂപ്പിലെ മാലാഖ കുട്ടികള്‍ എത്തിയത്. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോള്‍ഡ് മെഡല്‍ വിന്നറുമായ അമല്‍ ഇഖ്ബാല്‍ ചടങ്ങിലെ മുഖ്യാതിഥിയായി.

എല്ലാവരുടെയും കൂടെ ഗാലറിയില്‍ ഇരുന്ന് നാട്ടിലെ കളി കാണാന്‍ കിട്ടിയതില്‍ അതിയായ സന്തോഷത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയായിരുന്നു മാലാഖ കുട്ടികള്‍. കുട്ടികളോടൊപ്പം വീ കാന്‍ പ്രവത്തകരായ അലിഷാ, അഷ്‌റഫ് എം, ഖാലിദ്, ഡി.ഡി ഗ്രൂപ്പ് പ്രവര്‍ത്തകരായ കെ.ടി വിനോദ്, അഫ്‌സല്‍ കെ.വി.പി, ഫിറോസ് കെ.പി, സിറാജ് എം, ഷിഹാബ് വി.പി, അഷ്‌റഫ് കെ എന്നിവരും പങ്കെടുത്തു.

error: Content is protected !!