എസ്.ഡി.ഇ. കലോത്സവം
സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍
കലാ മത്സരങ്ങളില്‍ മലപ്പുറം മുന്നേറ്റം തുടരുന്നു
വിദൂരവിഭാഗം കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂരിന് ഒന്നാം സ്ഥാനം. സോണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നായി 51 പോയിന്റാണ് തൃശ്ശൂര്‍ കരസ്ഥമാക്കിയത്. 36 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനവും 35 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി. കോഴിക്കോടും വയനാടും ഉള്‍പ്പെടുന്ന എ സോണിന് 28 പോയിന്റോടെ നാലാം സ്ഥാനമാണുള്ളത്. കലാമത്സരങ്ങളില്‍ 97 പോയിന്റുമായി മലപ്പുറം (ബി. സോണ്‍) മുന്നേറുകയാണ്. 81 പോയിന്റുള്ള തൃശ്ശൂരാണ് (സി. സോണ്‍) രണ്ടാം സ്ഥാനത്ത്. കോഴിക്കോടും വയനാടുമടങ്ങുന്ന എ. സോണ്‍ 64 പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് (ഡി. സോണ്‍) 52 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.
സമാപനം ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇം.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്ത് സിബി കെ. തോമസ്, കവയിത്രി ആര്യ ഗോപി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും 8 മുതല്‍ അപേക്ഷിക്കാം. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും 6 മുതല്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും 6 മുതല്‍ അപേക്ഷിക്കാം. പി.ആര്‍. 155/2023
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 15-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.
ഫെബ്രുവരി 15-ന് തുടങ്ങാനിരിക്കുന്ന സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 പരീക്ഷകളും മാര്‍ച്ച് 8-ലേക്ക് മാറ്റി.
മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-നും ഒന്നാം സെമസ്റ്റര്‍ 28-നും തുടങ്ങും. പി.ആര്‍. 156/2023
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 157/2023
ഫോട്ടോ 1 – നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ നവ്യകൃഷ്ണയും സംഘവും (എ-സോണ്‍)
ഫോട്ടോ 2 – കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സഫ്‌വാനും സംഘവും (പാലിക്കാട്) പി.ആര്‍. 152/2023