കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കോഴിക്കോട് കല്ലായിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 21-ന് രാവിലെ 11 മണിക്ക് സെന്ററില്‍ എത്തിച്ചേരണം. ഫോണ്‍ 9447849621, 9447234113.     പി.ആര്‍. 194/2023

പരീക്ഷ

മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷന്‍ കോര്‍ കോഴ്‌സസ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 27-ന് തുടങ്ങും.

20-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് 27-ന് തുടങ്ങും.     പി.ആര്‍. 195/2023

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗാ തെറാപ്പി ജൂലൈ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം. 

error: Content is protected !!