ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ; നഗ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷം

മുംബൈ : ഫോണില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി ഫോണില്‍ വന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. സന്ദേശം ബാങ്ക് അയച്ചതെന്ന് കരുതിയാണ് ക്ലിക്ക് ചെയ്തത്. അപരിചിത നമ്പറില്‍ നിന്നല്ല, സാധാരണ ബാങ്കുകള്‍ അയയ്ക്കുന്ന രീതിയിലായിരുന്നു മെസേജ്. ക്ലിക്ക് ചെയ്തുകഴിഞ്ഞ് പണം നഷ്ടമായതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും നടി പറഞ്ഞു.

ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ തന്റെ മൊബൈല്‍ ഫോണിന്റെ റിമോട്ട് ആക്‌സസ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയായിരുന്നുവെന്നും ബാങ്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത തട്ടിപ്പുകാര്‍ ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നിലധികം ഒടിപികള്‍ ലഭിച്ചെങ്കിലും ആരുമായും അവ പങ്കുവച്ചിട്ടില്ലെന്ന് നഗ്മ പറഞ്ഞു.

error: Content is protected !!