Tuesday, October 14

കോഴിക്കോട് വാഹനാപകടത്തിൽ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : കോഴിക്കോട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മുന്നിയൂർ പടിക്കൽ സ്വദേശി മരിച്ചു. പടിക്കൽ ഒടഞ്ഞിയിൽ വീട്ടിൽകുന്നും ചാലമ്പത്ത് യൂസുഫ് – ആയിഷ എന്നിവരുടെ മകൻ കെ.ജെ.റഷീദ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് കിണാശ്ശേരി കുളങ്ങര പീടികയിൽ വെച്ചാണ് അപകടം. ബേക്കറി ജീവനക്കാരനായ റഷീദ് ബൈക്കിൽ പോകുമ്പോൾ ബസിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. ഭാര്യ. സുഹൈല. മകൻ ജിഷാദ്.

കബറടക്കം നാളെ പടിക്കൽ ജുമാ മസ്ജിദിൽ.

error: Content is protected !!