ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; സൈനികന്‍ അറസ്റ്റില്‍

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം നല്‍കി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികന്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. മാന്നാര്‍ സ്വദേശി പ്രതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. മണിപ്പാല്‍ സര്‍വകലശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്.

ജമ്മുവില്‍ ജോലി ചെയ്തിരുന്ന സൈനികന്‍ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിനി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ വച്ച് ഇരുവരും സൗഹൃദത്തിലാവുകയും നിര്‍ബന്ധിപ്പിച്ച് മദ്യം നല്‍കി അബോധവസ്ഥായിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

error: Content is protected !!