ആലപ്പുഴ : വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് – സിനി ദമ്പതികളുടെ മകന് അലനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.