വട്ടപ്പാറയില്‍ വീണ്ടും അപകടം ; ഒരു മാസത്തിനിടെ ഒമ്പതാമത്തെ അപകടം

വളാഞ്ചേരി : വട്ടപ്പാറയില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട ലോറി വളവില്‍ മറിഞ്ഞു. വ്യാഴാഴ്ച 12.20 ഓടെയാണ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ഭാഗത്തേക്ക് ചകിരി കയറ്റി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.

ഒരു മാസത്തിനിടെ ഒമ്പത് അപകടങ്ങളാണ് ഈ വളവില്‍ ഉണ്ടായത്. രാത്രികാലങ്ങളില്‍ വളവില്‍ ചരക്ക് വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് ഉള്ളി കയറ്റി വരികയായിരുന്ന ലോറി വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ശനിയാഴ്ച രാത്രി ഇതേ സ്ഥലത്ത് വീണ്ടും അപകടമുണ്ടായി. വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും പരിഹാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതില്‍ പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്.

error: Content is protected !!