പാലത്തിങ്ങൽ ന്യൂക്കട്ട് പാലത്തിന് 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു

തിരൂരങ്ങാടി : മണ്ഡലത്തിലെ പാലത്തിങ്ങൽ ന്യൂക്കട്ട് പാലം നിർമ്മാണത്തിനു 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം. എൽ. എ അറിയിച്ചു. നേരത്തെ പി. കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ പാലത്തിന്റെ അലൈണ്മെന്റിൽ ചെറിയ മാറ്റങ്ങൾ വന്നതിനാൽ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കേണ്ടതായി വന്നു. അതിനിടക്ക് PWD എസ്റ്റിമേറ്റ് റേറ്റിൽ മാറ്റം വരികയും, GST നിരക്ക് വർദ്ധിക്കുകയും ചെയ്തതിനാൽ 15 കോടി എന്ന എസ്റ്റിമേറ്റ് തുക 19.80 കോടി രൂപയിലേക്ക് മാറി. ഈ തുക സർക്കാർ അംഗീകരിച്ചു ഭരണാനുമതി ഉത്തരവ് ഇറങ്ങി. ന്യൂക്കട്ട് ഭാഗത്ത് നിലവിലുള്ള വീതി കുറഞ്ഞ പാലത്തിനു സമാന്തരമായാണ് പുതിയ വീതിയും, ഉയരവും കൂടിയ പാലം നിർമ്മിക്കുക. നാവിഗേഷൻ റൂട്ട് ഉള്ള പുഴയായതിനാൽ നിശ്ചിത ഉയരവും അനിവാര്യമായി വന്നു. പാലത്തിങ്ങൽ പാലത്തിന്റെ അതെ മാതൃകയിലാണ് ഡിസൈൻ രൂപകൽപന ചെയ്തിട്ടുള്ളത്.
പ്രദേശത്ത് നിർമ്മാണം പുരോഗമിക്കുന്ന സയൻസ് പാർക്ക് & പ്ലാനറ്റേറിയത്തിൻലേക്ക് വലിയ വാഹനങ്ങൾ വരുന്നതിനു നിലവിലുള്ള വീതി കുറഞ്ഞ പാലത്തിനു പുറമെ വീതി കൂടിയ പാലം അനിവാര്യമായിരിന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി. കെ അബ്ദു റബ്ബ് പുതിയ പാലത്തിന്റെ പ്രൊപ്പോസൽ സർക്കാരിൽ സമർപ്പിചിരിന്നത്. ടെണ്ടർ നടപടികൾ പൂർത്ഥീകരിച്ചു പ്രവർത്തി അടിയന്തിരമായി ആരംഭിക്കുന്നതിനു ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി കെ. പി. എ മജീദ് അറിയിച്ചു.

error: Content is protected !!