
സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ (സി.സി.എം.വൈ) മത്സര പരീക്ഷാ പരിശീലനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍.പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സന്ദര്‍ശനവും ബ്രിട്ടന്‍ ആസ്ഥാനമായ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ലിമിറ്റഡിന്റെ ‘ഇന്‍സ്പയറിംഗ് ഹ്യൂമന്‍’ റെക്കോര്‍ഡ് കരസ്ഥമാക്കിയ അബൂബക്കര്‍ സിദ്ധീഖ് അക്ബറിന് നല്‍കിയ അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊന്നാനി സി.സി.എം.വൈയിലെ ഉദ്യോഗാര്‍ഥിയും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദധാരിയുമായ അബൂബക്കര്‍ 95 ശതമാനം ഭിന്നശേഷിയില്‍പ്പെട്ട വ്യക്തിയാണ്. 65 സെന്റീമീറ്റര്‍ മാത്രം ഉയരവും 25 കിലോഗ്രാം ഭാരവുമുള്ള അബൂബക്കറിന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളാണ് റെക്കോര്‍ഡിന് അര്‍ഹനാക്കിയത്. പൊന്നാനി നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ വി. ശരത് ചന്ദ്ര ബാബു, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ബാബു, പരിശീലന കേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.കെ.എം മുഹമ്മദ് ഇക്ബാല്‍, ഐ.സി.എസ്.ആര്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. കെ. ഇമ്പിച്ചി കോയ, വിദ്യാര്‍ഥി പ്രതിനിധി പി.പി ആസിഫ് അലി, അബൂബക്കര്‍ സിദ്ധീഖ് അക്ബറിന്റെ പിതാവ് മുഹമ്മദ് അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.