രാജ്യത്ത് ഇന്ന് മുതല്‍ അഞ്ചു ദിവസത്തേക്ക് ചൂട് കൂടും

ദില്ലി : രാജ്യത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

error: Content is protected !!