ബ്രയോഫൈറ്റുകളെ പരിചയപ്പെടുത്തി ശില്പശാല
കരയിലും വെള്ളത്തിലും ജീവനശേഷിയുള്ള ചെറുസസ്യങ്ങളായ ബ്രയോഫൈറ്റുകളെ പരിചയപ്പെടുത്തുന്ന പരിശീലന ശില്പശാലക്ക് കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര പഠനവകുപ്പില്‍ തുടക്കമായി. ഡി.എസ്.ടി. സയന്റിഫിക് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആക്ടിവിറ്റിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രയോഫൈറ്റുകളുടെ വര്‍ഗീകരണം, പരിസ്ഥിതി വിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ശില്പശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മഞ്ജു സി. നായര്‍, ഡോ. സന്തോഷ് നമ്പി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില്‍ എണ്ണൂറിലധികം ബ്രയോഫൈറ്റ് വൈവിധ്യത്തെക്കുറിച്ച് അവബോധം നല്‍കുമെന്ന് ഡോ. മഞ്ജു സി. നായര്‍ പറഞ്ഞു. ബുധനാഴ്ചയാണ് സമാപനം.
ഫോട്ടോ- ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്കായി സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ ബ്രയോഫൈറ്റുകളെ പരിചയപ്പെടുത്തുന്നു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര പഠനവകുപ്പ് സംഘടിപ്പിക്കുന്ന പരിശീലന ശില്‍പശാല പി.വി.സി. ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 566/2023
എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്
എസ്.ഡി.ഇ. 2021 പ്രവേശനം യു.ജി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ അടയ്‌ക്കേണ്ട അവസാന തീയതി 20 വരെ നീട്ടിയിരിക്കുന്നു. 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 31 വരെയും ഫീസടയ്ക്കാം. ഫോണ്‍ 0494 2407356. പി.ആര്‍. 567/2023
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.
എസ്.ഡി.ഇ. 2019 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികളുടെ 1 മുതല്‍ 4 വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ സപ്ലിമെന്ററി പരീക്ഷ 19-ന് നടക്കും. പരീക്ഷയുടെ വിശദമായ സമയക്രമത്തിനും മറ്റ് വിവരങ്ങള്‍ക്കും എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2400288, 2407356, 7494.
രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ മാള കാര്‍മല്‍ കോളേജില്‍ നടക്കും. പി.ആര്‍. 568/2023