കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.എച്ച്.ഡി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും ഗൈഡുമാര്‍ അവരവരുടെ കീഴിലുള്ള ഒഴിവുകള്‍ കോളേജ്/ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ അംഗീകരിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടിയിരിക്കുന്നു. അവസാന തീയതിക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ പരിഗണിക്കപ്പെടുകയില്ല.    പി.ആര്‍. 736/2023

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസരം ജൂലൈ 4-ന് വൈകീട്ട് 5 മണി വരെ നീട്ടി. പ്രവേശന വിജ്ഞാപനം, പ്രൊസ്‌പെക്ടസ് എന്നിവക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.    പി.ആര്‍. 737/2023

ട്രേഡ്‌സ്മാന്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഐ.ടി. പഠനവിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലെ താല്‍കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജൂലൈ 5-ന് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.    പി.ആര്‍. 738/2023

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 11 വരെ അപേക്ഷിക്കാം.    പി.ആര്‍. 739/2023

error: Content is protected !!