ലോക ജനസംഖ്യ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് വിഭാഗത്തിന്റെ സഹകരണത്തോടുകൂടി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ജില്ലാതല ഉദ്ഘാടന പരിപാടിയും നടത്തി. ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജിത്ത് നിര്‍വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ആര്‍.സി.ച്ച് ഓഫീസര്‍ ഡോ: എന്‍.എന്‍ പമീലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി രാജു, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ ഓ‍ര്‍ഡിനേറ്റര്‍ ഡോ: സോണി ടി എന്‍, തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: നിഷാദ് എന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍, രാമദാസ് കെ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഇ.ആര്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു. റിട്ടയേഡ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി എം മനോജ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.

ക്വിസ് മത്സരത്തില്‍ അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ തന്‍വീര്‍ അഷ്റഫ്, ശാദില്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, വളാഞ്ചേരി സഫ കോളേജിലെ സിനാന്‍ , മിസിരിയ ശരീഫ് എന്നിവര്‍ രണ്ടാം സ്ഥാനവും, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലെ ഐശ്വര്യ, ലക്ഷ്മി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

error: Content is protected !!