4 മക്കളെ ഉപേക്ഷിച്ച് 34 കാരി 18 കാരനോടൊപ്പം പോയി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി. താഴെ ചേളാരി യിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീം ആണ് പോലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മ (34) യാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജി (18) നൊപ്പം പോയതായി പരാതി നൽകിയത്. റഹീമും ഭാര്യയും 3 മക്കളും താഴെ ചേളാരി യിലെ ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. റഹീം മാർബിൾ ജോലിക്കാരൻ ആണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണ്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!