16 കാരനെ കുത്തി പരിക്കേല്‍പ്പിച്ചു ; 3 പേര്‍ പിടിയില്‍

കൊച്ചി: 16 കാരനെ കുത്തി പരിക്കേല്‍പ്പിച്ച യുവാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. പള്ളിത്തോട് സ്വദേശികളായ പുന്നക്കല്‍ വീട്ടില്‍ പോളിന്റെ മകന്‍ അമലേഷ് (19) പുത്തന്‍പുരക്കല്‍ വീട്ടില്‍ യേശുദാസിന്റെ മകന്‍ ആഷ്ബിന്‍ (18), പ്രായപൂര്‍ത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. കണ്ണമാലി പുത്തന്‍ത്തോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയും ചെല്ലാനം മാവിന്‍ച്ചോട് സ്വദേശിയുമായ ആഞ്ചലോസസിന്റെ മകന്‍ അനോഗ് ഫ്രാന്‍സീസി(16)നെ കുത്തി പരിക്കേല്‍പ്പിച്ചത്.

മട്ടാഞ്ചേരി അസ്സിസ്റ്റന്റ്’ കമ്മീഷണര്‍ കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എസ്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍, എ.എസ് ഐ മാരായ ഫ്രാന്‍സിസ്, സുനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ് ലാജോണ്‍, അഭിലാഷ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, മുജീബ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

error: Content is protected !!