മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങ്

തിരൂരങ്ങാടി : എം എസ് എഫ് മൂന്നിയൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്ററി വിങിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. ആലിന്‍ചുവട് വെച്ചു നടന്ന സംഗമം മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാര്‍ കളിയാട്ടമുക്ക് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് പി കെ റിഷാദ്, ജനറല്‍ സെക്രട്ടറി ടി സി മുസാഫിര്‍, പഞ്ചായത്ത് ബാല കേരളം ട്രഷറര്‍ അര്‍ഷദ് കുട്ടശ്ശേരി, എം എച്ച് എസ് എസ് യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീന്‍, ശാമില്‍, ജിയാദ് റോഷന്‍, ജുമാന, റിഫ, ഫസീന്‍ തങ്ങള്‍, ലദീദ, തമീം, ഹിഷാം, സാബിത്ത്, അജ്‌നാസ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!