Tag: munniyoor

മൂന്നിയൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
Local news

മൂന്നിയൂര്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലേക്ക് (വെള്ളായിപ്പാടം) നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വാക്കലാരി സുജിത വിനോദ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. റിട്ടേണിംഗ് ഓഫീസറായ മൂന്നിയൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി കെ സന്തോഷ് മുമ്പാകെയാണ് പത്രിക നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി മധു, കണ്‍വീനര്‍ മത്തായി യോഹന്നാന്‍, എം കൃഷ്ണന്‍, വി കെ ബഷീര്‍, നെച്ചിക്കാട് പുഷ്പ, പി വി അബ്ദുള്‍ വാഹിദ്, ടി പി നന്ദനന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ്. ഇടതുപക്ഷാംഗമായിരുന്ന ബിന്ദു ഗണേശന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി സുഹ്‌റാബിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്...
Local news

മുഅല്ലിംഡേയും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു

മൂന്നിയൂർ : കുന്നത്തുപറമ്പ് നൂറാനിയ ഹയർ സെക്കൻഡറി മദ്രസയിൽ മുഅല്ലിം ഡേ യും ഹിജ്റ കോൺഫറൻസും സംഘടിപ്പിച്ചു. നൂറാനിയ ക്യാമ്പസിൽ നടന്ന സംഗമത്തിന് മദ്രസ പ്രസിഡന്റ് കുന്നുമ്മൽ അലി ഹാജി പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖലാ പ്രസിഡന്റ് ബദ്റുദ്ദീൻ ചുഴലി ഉദ്ഘാടനം നിർവഹിച്ചു. സൈനുൽ ആബിദ് ദാരിമി അധ്യക്ഷനായി. സമസ്ത മുദരിബും സദർ മുഅല്ലിമുമായ ശരീഫ് മുസ്‌ലിയാർ ചുഴലി മുഖ്യപ്രഭാഷണം നിർവഹിച്ചു. ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ജലീൽ ഫൈസി എന്നിവർ നേതൃത്വം നൽകി. മദ്രസ ജനറൽ സെക്രട്ടറി എൻ.എം ബാവ ഹാജി, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം ബാഖവി, റഈസ് ഫൈസി ഉള്ളണം,സൈതലവി മുസ്‌ലിയാർ കുണ്ടംകടവ്,അബ്ദുൽ ഖാദർ മുസ്ലിയാർ പാറക്കാവ്,റബീഅ് റുശാദ് മുസ്‌ലിയാർ,എസ്..കെ. എസ്.ബി.വി റെയ്ഞ്ച് സെക്രട്ടറി റസൽ,എസ് കെ.എസ്.ബി.വി ജില്ല കൗൺസിലർ നവാസ് എന്നിവർ പ്രസംഗിച്ചു. സർഗലയം, മുസാബഖ എന്നിവ...
Local news

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു. പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ,...
Local news

തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ബാലന്റെ മകന്‍ രമേശിനെയാണ് മൂന്നിയൂര്‍ കുന്നത്തുപറമ്പില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ബിസ്മി സ്റ്റോറിലെ ജീവനക്കാരനായിരുന്നു രമേശ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ...
Local news

കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

മൂന്നിയൂർ : സമസ്ത സ്ഥാപക ദിനാചരണം കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ വളരെ സമുചിതമായി ആചരിച്ചു. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ അൽ ബുഖാരി പതാക ഉയർത്തി. സദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ ചുഴലി സ്ഥാപക ദിന സന്ദേശം നൽകി. എസ്.കെ. എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ആദ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി, ജലീൽ ഫൈസി,സൈനുൽ ആബിദ് ദാരിമി,എസ്.കെ.എസ്. ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് കൺവീനർ ബദറുദ്ധീൻ ചുഴലി, അബ്ദുൽ ഖാദർ മുസ്‌ലിയാർ. എസ്.കെ. എസ്.ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ്‌ റസൽ കുന്നത്ത് പറമ്പ്. സിദാൻ, റബിൻ, ലബീബ്, സിനാൻ, സുഹൈൽ,എന്നിവർ പ്രസംഗിച്ചു ...
Local news

മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാദരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും പി.ടി.എയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശറഫുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായ എന്‍.എം അന്‍വര്‍ സാദത്ത്, എ.കെ നസീബ, ജുവൈരിയ,സജ്‌നാസ്, കെ.നസീബ,അധ്യാപകരായ കെ. ഉമ്മു ഹബീബ, കെ. മഞ്ജു,അര്‍ഷദ്. കെ, മെഹബൂബ്. ടി, എം. മുഹമ്മദ് റഈസ്, ബി. ശ്രീഹരി, സി.എച്ച് റീന, വി.കെ ശഹീദ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ ടി. മോഹന്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി. ഷാജി നന്ദിയും പറഞ്ഞു. ...
Local news

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു. ...
Local news

മൂന്നിയൂര്‍ കളിയാട്ടം ; ചീട്ടുകളി സംഘത്തിന്റെ ഷെഡ് തകര്‍ത്ത് പൊലീസ്, ഒരു സംഘം പിടിയില്‍ ; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീട്ടുകളി സംഘത്തെ പിടികൂടി തിരൂരങ്ങാടി പൊലീസ്. ചീട്ടുകളി സംഘത്തിന്റെ ഷെഡും പൊലീസ് തകര്‍ത്തു. ചീട്ടുകളി സംഘത്തെ പിടികൂടാനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ജാഗ്രതയിലാണ്. കളിയാട്ടകാവില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീട്ടുകളിക്കായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍ കണ്ടെത്തി. ഇത് പൊലീസ് പൊളിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലടക്കം ഇവിടെ ചീട്ടുകളി സജ്ജീവമായി നടക്കാറുണ്ടായതായും അതിനാല്‍ ഇത്തവണ അതിന് തടയിടുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. രാത്രി പൊലീസ് സംഘം എത്തിയപ്പോള്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒറു സംഘത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍...
Local news, Other

മൂന്നിയൂര്‍ കളിയാട്ട മഹോത്സവം ; ഡിജെ/ സൗണ്ട് സിസ്റ്റം പാടില്ല, ഗതാഗത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്

തിരൂരങ്ങാടി : ഈ മാസം 31 ന് നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടകാവ് കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരൂരങ്ങാടി പൊലീസ്. കളിയാട്ടം മഹോല്‍സവത്തോടനുബന്ധിച്ച് ഒരു വാഹനത്തിലും ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടില്ലെന്ന് തിരൂരങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെടി ശ്രീനിവാസന്‍ അറിയിച്ചു. അനുമതിയില്ലാതെ ഡിജെ/സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതായി കാണപ്പെടുന്ന പക്ഷം പ്രസ്തുത ഡിജെ/സൗണ്ട് സിസ്റ്റവും വാഹനവും സാമഗ്രികള്‍ കസ്റ്റഡിയിലെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസ്എച്ച്ഒ മുന്നറിയിപ്പ് നല്‍കി. അതേസമയം കോഴികളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ പൊയ്കുതിരകളുമായി ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് വരുന്നതിനാല്‍ ദേശീയപാത-66 ല്‍ വലിയരീതിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം (31.05.2024 തിയ്യ...
Local news

വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ കൊന്ന നിലയില്‍

മൂന്നിയൂര്‍ : വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തി. മുട്ടിച്ചിറ ചോനാരിക്കടവില്‍ കുറുപ്പത്ത് മണമ്മല്‍ അസീസിന്റ വീട്ടിലാണ് പതിനൊന്ന് വളര്‍ത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ കോഴികളെയും കൂട്ടില്‍ അടച്ചതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കൂടിന് പുറത്ത് കോഴികളെ കൊന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. സമാനമായ സംഭവം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ മറ്റ് വീടുകളിലും ഉണ്ടായിരുന്നു. ...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു

മൂന്നിയൂര്‍ : എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ആദരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ഭാരവാഹികള്‍ ആദരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരനായ അഫില്‍ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി പി.ജെ, മുഹമ്മദ് ശിബിന്‍ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദില്‍ഷാദ് വി.പി, യു.എസ്.എസ്, എല്‍. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമന്‍ സി.എം എന്നിവരെയാണ് ആദരിച്ചത്. പതിനാലാം വാര്‍ഡ് മെമ്പര്‍ എന്‍.എം. റഫീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോകള്‍ നല്‍കി. ...
Malappuram, Other

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്

പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉള്‍പ്പടെയുള്ള പ്...
Local news

മൂന്നിയൂർ ചുഴലി മസ്ജിദു തഖ്‌വ ഉദ്ഘാടനം ചെയ്തു

മൂന്നിയൂർ : അര നൂറ്റാണ്ട് പഴക്കമുള്ള മൂന്നിയൂർ ചുഴലിയിലെ പുനർ നിർമ്മാണം നടത്തിയ മസ്ജിദ് തഖ്‌വയുടെ ഉദ്ഘാടനം അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പള്ളികളുടെ നിർമ്മാണത്തിൽ പങ്കാളികളാവുന്നവർക്കും പള്ളി നിർമ്മിച്ച് നൽകുന്നവർക്കും അള്ളാഹു സ്വർഗ്ഗത്തൽ വിശുദ്ധ ഭവനം നിർമ്മിച്ച് നൽകുമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ടെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങിൽ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷനായി. ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ,നൗഷാദ് ചെട്ടിപ്പടി,കുന്നുമ്മൽ അബൂബക്കർ ഹാജി,അബ്ദുറഹീം ചുഴലി, വള്ളിക്കടവ് ബാപ്പു ഹാജി , മുഹമ്മദ് പീച്ചി ഹാജി,ഹംസ ബാഖവി,ഹസൈനാർ കുന്നുമ്മൽ,മുസ്തഫ. കെ,അബ്ദു ,കമ്മദ് കുട്ടി ഹാജി,അബ്ദുൽ അസീസ് കടുക്കായിൽ , , കെ. കെ സുബൈർ, ബദ്റുദ്ദീ ചുഴലി ,ഹൈദ്രോസ് ചുഴലി എന്നിവർ പ്ര...
Local news

ജെഴ്‌സി പ്രകാശനം ചെയ്തു

മൂന്നിയൂര്‍ : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്‌സ് ക്ലബ്ബിന് ആലുങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്‌പോണ്‍സര്‍ ചെയ്ത ജെഴ്‌സി പ്രകാശനം ചെയ്തു. ജെഴ്‌സി പ്രകാശനം പഞ്ചായത്ത് ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ്സ് പഞ്ചായത്ത് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ നൗഷാദ് തിരുത്തുമലിന്റെ നേതൃത്വത്തിലാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ജാവിദ് ആലുങ്ങല്‍, ഷെരീഫ് കൂഫ , സുരേന്ദ്രന്‍, ക്ലബ് മാനേജേഴ്‌സ് ഫംനാസ് , സലാം എന്നിവര്‍ പങ്കെടുത്തു ...
Local news

വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ

തിരൂരങ്ങാടി : വയറുവേദനയുമായെത്തിയ മൂന്നിയൂര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയില്‍ നിന്നാണ് 3 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ. സ്‌കാനിംഗ് തുടങ്ങിയ പ...
Local news

മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നിയൂര്‍ തലപ്പാറയില്‍ വച്ചാണ് അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മലമ്പനി, മന്ത്, കുഷ്ഠരോഗം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് പുറമേ ശുചിത്വ ബോധവല്‍ക്കരണ ക്ലാസും നടത്തി. മലപ്പുറത്ത് നിന്ന് മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിംഗ് ടീം അംഗങ്ങളായ ഡോ. അക്ഷയ് കൃഷ്ണന്‍ സി.എം, അരുണ്‍.റ്റി.എസ്, എഫ് എച്ച് .സി .മൂന്നിയൂരില്‍ നിന്ന് ജെ.എച്ച് .ഐ മാരായ എഫ്. ജോയ് , വി. പ്രശാന്ത്, കെ.എം ജൈസല്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. വരും മാസങ്ങളില്‍ പരിശോധന തുടരും എന്ന് എഫ്.എച്ച്.സി എം.ഒ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട്, എച്ച്.ഐ ഹസിലാല്‍.കെ.സി എന്നിവര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിട ഉടമകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടി...
Local news

മൂന്നിയൂരിൽ ഭിന്നശേഷി മാലാഖമാർക്ക് ഭക്ഷ്യ കിറ്റും പെരുന്നാൾ പുടവയും നൽകി വോയ്സ് ഓഫ് കുന്നത്ത് പറമ്പ്

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി മാലാഖമാർക്കും പെരുന്നാൾ - വിഷു പ്രമാണിച്ച്‌ ഭക്ഷ്യ കിറ്റും പുടവയും നൽകി മാതൃകയായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ. കഴിഞ്ഞ നാല് വർഷങ്ങളായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണം അഞ്ചാം വർഷത്തിലേക്ക് എത്തിയപ്പോൾ ഭക്ഷ്യ കിറ്റിനോടൊപ്പം പുടവയും നൽകിയിരിക്കുകയാണ്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു വാട്സാപ് കൂട്ടായ്മ ഒരു പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരെയും ചേർത്ത് പിടിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടിരിക്കുകയാണ്. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതികളുടെയും സാമൂഹ്യ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത് പരിവാർ കമ്മറ്റിയുടെ സഹകരണത്തോടെ സംഘട...
Local news

ജനങ്ങളോടുള്ള വഞ്ചന ; പഞ്ചായത്ത് തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി വാര്‍ഡ് മെമ്പര്‍

തിരൂരങ്ങാടി : ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി വാര്‍ഡ് മെമ്പര്‍. പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ വാഹിദ് പി വിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ജനറല്‍ കുടുംബങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണ് പരാതിയില്‍ പറയുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതി ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കണം മാത്രമല്ല പുതിയ കണക്ഷന്...
Local news, Other

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പാറാക്കാവില്‍ പുതിയ റേഷന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു

മൂന്നിയൂര്‍ : വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മൂന്നിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ പാറക്കാവില്‍ പുതിയ തായി അനുവദിച്ച റേഷന്‍ ഷോപ്പ് വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റേഷന്‍ഷോപ്പ്. ഇത് വരെ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള റേഷന്‍ ഷോപ്പിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തുകാര്‍ റേഷന്‍ സംവിധാനം ഉപയോഗിച്ചിരുന്നത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സാജിത ടീച്ചര്‍,റസാഖ് മാസ്റ്റര്‍,മുന്‍ മെമ്പര്‍ മൂസക്കുട്ടി ഹാജി, യൂനസ് സി.എം,സി.പി.മുഹമ്മദ് ,സി.പി .കരീം,ശശി, സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ...
Local news, Other

താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അത്യാവശ്യംവേണ്ട ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി. മൂന്നിയൂര്‍ പാറക്കടവ് സ്വദേശി പിലാത്തോട്ടത്തില്‍ ഹസ്രത്തലി ആണ് താലൂക്ക് ആശുപത്രിയിലേക്ക് വളരെ അത്യാവശ്യം വേണ്ട ആറുഫാനുകള്‍ സംഭാവന നല്‍കിയത്. ഒ.പിക്ക് മുന്‍വശത്തെ ഇരിപ്പിട ഭാഗത്തും, പാലിയേറ്റിവ് സെന്ററിലും, രോഗികളുടെ ബന്ധുക്കള്‍ രാത്രി തങ്ങുന്ന ലാബിനോട് ചേര്‍ന്ന ഇടനാഴിയിലും ഫാനില്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസത്തിലായിരുന്നു. മേല്‍ക്കൂര ഇരുമ്പ് ഷീറ്റ് ആയതിനാല്‍ വേനലില്‍ രാത്രികാലങ്ങളില്‍പ്പോലും കടുത്തചൂടാണിവിടെ. മഴക്കാലത്താണെങ്കില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. നേരത്തെ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ നടന്നില്ല. എന്നാല്‍ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ഹസ്രത്തലി ഇക്കാര്യത്തിന് സഹായവുമായി മുന്നോട്ടുവരികയായിരുന്നു. മൂന്നിയൂര്...
Local news, Other

മൂന്നിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : മൂന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനവും ഫുള്ളി ഓട്ടോമാറ്റട് ബയോ കെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും വള്ളിക്കുന്ന് എം.എല്‍.എ പി.ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി ആദ്ധ്യക്ഷ്യം വഹിച്ചു. നിലവിലുള്ള പരിശോധനകള്‍ക്ക് പുറമെ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, റീനല്‍ ഫംഗ്ഷന്‍ ടെസ്റ്റ്, സീറം ലിപിഡ് പ്രൊഫൈല്‍ തുടങ്ങിയ പരിശോധനകളും ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെറീന ഹസീബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്റ്റാര്‍ മുഹമ്മദ്, മൂന്നിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, പി.പി. മുനീര്‍ മാസ്റ്റര്‍,സി.പി. സുബൈദ, ജാസ്മിന്‍ മുനീര്‍, ഹൈദര്‍.കെ. മൂന്നിയൂര്‍, സി.എം.കെ....
Local news

സി. ആര്‍. സെഡില്‍ മൂന്നിയൂര്‍ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതി, മുന്‍ കൈ എടുത്തത് സംസ്ഥാന സര്‍ക്കാറെന്ന് ഇടതുപക്ഷം, ഒഴിവാക്കിയിട്ടില്ലെന്ന് രേഖകളും

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ ( CRZ ) തീരദേശ നിയന്ത്രണ മേഖലയിൽ നിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി. ആർ. സെഡ്. നിയമത്തിന്റെ പരിധിയിൽ നിന്നും മൂന്നിയൂർ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻ കൈ എടുത്തിട്ടുള്ളതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നില നിൽക്കു ന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി. ആർ. സെഡ്. നിയമം പിൻവലിച്...
Local news, Other

വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി

തിരൂരങ്ങാടി : വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി. മൂന്നിയൂര്‍ പഞ്ചായത്തില്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വാര്‍ഡ് 11 ലെ താമസക്കരനായ കൊല്ലഞ്ചേരി അഹമ്മദ് കോയ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിചിത്രമായ മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ സി.ആര്‍. സെഡ് നിയമം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി ഒഴിച്ച് ശേഷം ചോദ്യങ്ങള്‍ക്ക് ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. കാലൂണ്ടി പുഴ കടന്ന് പോവുന്ന മൂന്നിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോ ,സി.ആര്‍. സെഡ് നിയമം നില നില്‍ക്കെ നിര്‍മ്മിച്ച വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ കൊടുത്തവര്‍ക്ക് സ്ഥിര നമ്പര്‍ കൊടുക്കുന്നു...
Local news, Other

വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചു

തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു.മണ്ഡലത്തിൽ ഹോമിയോ ഡിസ്പെൻസറി യില്ലാത്ത തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളിലാണ് പുതുതായി ഹോമിയോ ഡിസ്പെൻസറി അനുവദിച്ചത്. 2017 ൽ പെരുവള്ളൂർ,മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ ഹോമിയോ ഡിസ്പെൻസറി അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ഡിസ്പെൻസറി അനുവദിച്ച ഉത്തരവ് ധനകാര്യ വകുപ്പിൻ്റെ എതിർപ്പ് കാരണമായി മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2023 ആഗസ്റ്റ് മാസത്തിൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയതിനെ തുടർന്നാണ് പുതിയ നീക്കവുമായി ആയുഷ് വിഭാഗം രംഗത്ത് വന്നത്. ഹോമിയോ ഡിസ്പെൻസറി അനുവദിക്കുന്ന മുറക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന തേഞ്ഞിപ്പലം, മൂന്നിയൂർ , പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനം സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് ആയുഷ് വിഭാഗം പ...
Local news, Other

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ; പ്രസിഡന്റ് എന്‍എം സുഹറാബി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ജനജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ട എന്ന തീരുമാമെടുത്തെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സുഹറാബി. ലോക സഭ തിരഞ്ഞെടുപ്പിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത എല്‍ ഡി എഫ് മെമ്പര്‍മാര്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ കെട്ടുകഥ മെനയുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രകാരം 5504 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.അതില്‍ 98 പേര്‍ വെള്ളം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ടതിനാല്‍ കണക്ഷന്‍ ഒഴിവാക്കി. 5406കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കി വരുന്നുണ്ട്. പുതിയ കണക്ഷന്‍ ആവശ്യപ്പെട്ട് 152 അപേക്ഷ ജലനിധി ഓഫിസില്‍ ലഭ്യമായിട്ടുണ്ടെന്നറിഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെടാതെ 2500 പുതിയ കണക്ഷന്‍ നല്‍കുവാന്‍ ജലജീവന്‍ നടപടികളുമായി മുന്നോട്ട് പോയത്. മ...
Local news

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി ജനങ്ങളോട് ചെയ്യുന്നത് കൊടും വഞ്ചന ; പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി.

തിരൂങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നടപ്പാക്കേണ്ടതില്ല എന്നുള്ള യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍. വിഷയങ്ങളില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ആളുകള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി. ഈ പദ്ധതിയാണ് മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് ഭപണ സമിതി നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുള്ളതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്...
Local news, Other

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മൂന്നിയൂര്‍ പഞ്ചായത്ത് ബജറ്റ്

മൂന്നിയൂര്‍: സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാതല സൗകര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് 2024 - 2025 ലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. എം. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ എഫ്എച്ച് സി യില്‍ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ സ്ഥാപിക്കുകയും എല്‍.എഫ്. ടി. ആര്‍.എഫ്. ടി, എഫ്. എല്‍. ടി തുടങ്ങിയ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തിക്കുന്ന ലാബ് സൗകര്യം ഒരുക്കും. ഇതിലേക്കുള്ള ടെക്‌നിഷ്യനെ പഞ്ചായത്ത് നിയമിക്കും. പരിരക്ഷ പാലിയേറ്റീവിന് രണ്ടാമത്തെ യൂണിറ്റ് തുടങ്ങും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരത്തിന് 50 ലക്ഷം വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 5 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് നാല് ...
Local news, Other

അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

തിരൂരങ്ങാടി : മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ മത്സ്യ കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി. രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യവകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യകൃഷി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് ...
Local news, Other

കഴിക്കുന്ന ഭക്ഷണത്തില്‍ പോലും മണ്ണും പൊടിയും, വലഞ്ഞ് രോഗികള്‍ ; ദേശീയ പാതയോരത്തെ ദുരിത ജീവിതം, മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

മൂന്നിയൂര്‍ : ദേശീയ പാതയുടെ നവീകരണം തുടങ്ങിയതോടെ ദുരിത ജീവിതം നയിക്കുന്ന മൂന്നിയൂര്‍ പടിക്കലിലെ ജനങ്ങള്‍ക്ക് വേണ്ടി പടിക്കലെ ജനകീയ കൂട്ടായ്മ പൊതു മരാമത്ത് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. ദേശീയ പാത പാണമ്പ്ര വളവില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. രണ്ട് വര്‍ഷത്തോളമായി ദേശീയ പാതയുടെ നവീകരണം തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ് പാതയോരത്തെ താമസക്കാരുടെ പ്രയാസങ്ങള്‍. അര കിലോമീറ്റര്‍ ദൂരമുള്ള അങ്ങാടിയിലേക്ക് പോകണമെങ്കില്‍ രണ്ടും മൂന്നും കിലോമീറ്റര്‍ ചുറ്റിവേണം പോകാന്‍. ഒരു വികസനം വരുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും എന്ന് കരുതി അത് നമുക്ക് സഹിക്കാം. പക്ഷെ റോട്ടില്‍ നിന്നും ഇരുപത്തിനല് മണിക്കൂറും പറന്നു വരുന്ന മണ്ണും പൊടിയും തിന്നു കൊണ്ടാണ് ഇവര്‍ ജീവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടികാണിച്ചു. ദേശീയ പാത 66ല്‍ പടിക്കല്‍ മുതല്‍ തലപ്പാറ വരെയുള്ള ഭാഗത്ത് ഇനിയും ഡ്രൈനേജ് നിര...
Local news, Other

അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കിയ ഏഴു വയസ്സുകാരനെ ആദരിച്ചു

മൂന്നിയൂർ: അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കി ഹാഫിളായ ഏഴ് വയസ്സുകാരൻ മൂന്നിയൂരിലെ റയ്യാൻ അഹമ്മദിനെ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി.എസ്) ആദരിച്ചു. മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.എം. അബ്ദു റഊഫിന്റെയും സാജിദയുടെയും മകനായ ഏഴ് വയസ്സുള്ള റയ്യാൻ അഹമ്മദ് മേൽമുറി ചുങ്കത്ത് അബ്ബാസ് ഫൈസി വഴിക്കടവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖുത്ബുസ്സമാൻ എജ്യം ലാന്റിൽ നിന്നും അഞ്ച് മാസം കൊണ്ടാണ് ഖുർആൻ മുഴുവൻ മന: പാഠമാക്കിയത്. ഖുർആർ പാരായണ മികവിൽ ശ്രദ്ധേയനായ റയ്യാൻ ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മന: പാഠമാക്കുന്ന ആദ്യ കുട്ടിയാണ്. പി.കെ. വി.എസ്. രക്ഷാധി കാരി സി.എ. കുട്ടി ഹാജി ഉപഹാരം നൽകി. പി.കെ. വി.എസ്. ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ. എം. ബാവ ഹാജി, വി.പി. പീച്ചു, കെ.എം. ഹനീഫ, കല്ലാക്കൻ കുഞ്ഞ, ചിറക്കൽ ഹസ്സൻ , പി.വി...
error: Content is protected !!